മലപ്പുറം: പൊന്നാനിയില്‍ മന്ത്രവാദത്തിനിടെ ഗര്‍ഭിണി മരിച്ചതായിപരാതി. പൊന്നാനി കാഞ്ഞിരമുക്ക് നിസാറിന്റെ ഭാര്യ ഫര്‍സാനയാണ് മരിച്ചത്. മന്ത്രവാദിയുടെ കീഴില്‍ അപസ്മാരത്തിനുള്ള ചികിത്സയിലായിരുന്നു 5 മാസം ഗര്‍ഭിണിയായിരുന്നു ഫര്‍സാന. സംഭവത്തെ തുടര്‍ന്ന് ഫര്‍സാനയുടെ അമ്മാവന്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.
മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. ഇതിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.














