കാസര്‍കോട്്: ഗള്‍ഫുകാരനെ യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുത്ത് പണം തട്ടിയ സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി. കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ യുവാവിനെയാണ് യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ പള്ളിക്കര സ്വദേശികളായ രണ്ടുപേരെയാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് എരിയാല്‍ സി പി സി ആര്‍ ഐക്ക് സമീപം ചൗക്കിയിലെ ഒരു വീട്ടില്‍ വെച്ചാണ് ചിത്താരി സ്വദേശിയെ വിളിച്ചുവരുത്തി യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുത്ത് 17,000 രൂപ, 3,000 രൂപയുടെ വാച്ച്, അരലക്ഷം രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ എന്നിവ തട്ടിയെടുത്തത്. ഒരു മുറിയില്‍ കൊണ്ടുപോയി യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്ത് സാധനങ്ങളും പണവും തട്ടിയെടുത്ത ശേഷം വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കാസര്‍കോട്് ടൗണിലെത്തിയാല്‍ പണം നല്‍കാമെന്ന് പറഞ്ഞ് യുവാവ് സംഘത്തില്‍ നിന്നിറങ്ങി. പിന്നീട് കാസര്‍കോട്ടെത്തി പൊലീസിന് വിവരം നല്‍കി. പൊലീസ് നിര്‍ദ്ദേശപ്രകാരം പുതിയ ബസ് സ്റ്റാന്റിന് സമീപം യുവാക്കളെ വിളിച്ചുവരുത്തുന്നതിനിടയിലാണ് പിടികൂടിയത്. സംഭവത്തില്‍ ഉനൈസ്, ഫര്‍സാദ്, അബ്ദുര്‍റഹ്്മാന്‍ തുടങ്ങിയവരെയും രണ്ടു യുവതികളെയും അടക്കം ഏഴുപേര്‍ക്കെതിരെ കേസെടുത്തു.
