ഇന്ത്യന്‍ യുദ്ധക്കപ്പലില്‍ ഭിന്നലിംഗക്കാരിക്ക് പ്രവേശനം നിഷേധിച്ചതായി പരാതി


image (1)ചെന്നൈ തുറമുഖത്തെത്തിയ ഇന്ത്യന്‍ യുദ്ധക്കപ്പലില്‍ ഭിന്നലിംഗക്കാരിക്ക് പ്രവേശനം നിഷേധിച്ചതായി പരാതി.മാധ്യമ പ്രവർത്തകയും ടെലിവിഷൻ അവതാരകയുമായ ചെന്നൈയിൽ താമസമാക്കിയ അപ്സര റെഡ്ഡിയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.സുഹൃത്തിന്റെ ക്ഷണക്കത്ത് ലഭിച്ചതിനെ തുടർന്ന് അത്താഴ വിരുന്നിൽ പങ്കെടുക്കാനാണ് അപ്സര കപ്പലിലെത്തിയെത്.കപ്പലിലെ രണ്ട് ഉദ്യോഗസ്ഥർ തന്നെ അപമാനിച്ച് തിരിച്ചയക്കുകയായിരുന്നുവെന്നു അപ്സര പറഞ്ഞു.ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ടവരെ യുദ്ധക്കപ്പലില്‍ പ്രവേശിപ്പിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സുരക്ഷാഉദ്യോഗസ്ഥന്‍ തന്നെ അപമാനിച്ചതെന്ന് ഇവര്‍ പറയുന്നു.കാരണം തിരക്കിയപ്പോള്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭഗത്തില്‍പ്പെട്ടവരെ കപ്പലില്‍ കയറ്റില്ലെന്നാണ് വിശദീകരിച്ചതെന്ന് തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ അപ്‌സര റെഡ്ഡി കുറിച്ചിട്ടു.ശുഭ്, അജയ് എന്നീ ഉദ്യോഗസ്ഥര്‍തെിരെ മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കുമെന്നും അപ്‌സര റെഡ്ഡി അറിയിച്ചു.