തുര്‍ക്കിയില്‍ നിന്ന് ആദ്യ ഇന്ത്യന്‍ കായികസംഘം മടങ്ങിയെത്തി


തുര്‍ക്കിയില്‍ നടന്ന ലോക സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ പോയ ആദ്യ ഇന്ത്യന്‍ സംഘം മടങ്ങിയെത്തി. 13 മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 44 അംഗങ്ങളുടെ ആദ്യ സംഘമാണ് തിരിച്ചെത്തിയത്. 148 വിദ്യാര്‍ഥികളും 38 ഉദ്യോഗസ്ഥരുമടക്കം 186പേരാണ് ഇന്ത്യയില്‍ നിന്നും തുര്‍ക്കിയിലേക്ക് പോയിരുന്നത്.


തുര്‍ക്കിയില്‍ നടന്ന സൈനിക അട്ടിമറി ശ്രമം ചാമ്പ്യന്‍ഷിപ്പിനെ ബാധിച്ചില്ലെന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ പറഞ്ഞു. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി കഴിഞ്ഞ 11 നാണ് ഇന്ത്യന്‍ സംഘം തുര്‍ക്കിയിലെ ട്രാബ്‌സണില്‍ എത്തിയത്. ഇതിനിടയിലാണ് തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമം നടന്നത്.




Sharing is Caring