എഎല്‍ഡി ഓട്ടോമോട്ടീവും ലീസ്പ്ലാനും ചേര്‍ന്ന് അയ്വെന്‍സ് എന്ന പുതിയ ബ്രാന്‍ഡ് അവതരിപ്പിച്ചു

കൊച്ചി: എഎല്‍ഡി ഓട്ടോമോട്ടീവും ലീസ്പ്ലാനും ചേര്‍ന്ന് അയ്വെന്‍സ് ഇന്ത്യ എന്ന പുതിയ ബ്രാന്‍ഡിലെ വാഹന ലീസിങ്, ഫ്ളീറ്റ് മാനേജുമെന്‍റ് കമ്പനിക്കു രൂപം നല്‍കി. 44,000 വാഹനങ്ങളുടെ നിരയാവും ഇതിലുണ്ടാകുക. രാജ്യത്ത് 280 കേന്ദ്രങ്ങളില്‍ സാന്നിധ്യവുമായാവും കമ്പനിയുടെ പ്രവര്‍ത്തനം. 2023 സെപ്റ്റംബറില്‍ 3 വര്‍ഷത്തെ തന്ത്രപരമായ വികസന പദ്ധതി ആരംഭിച്ചതിന് ശേഷം കമ്പനിയുടെ വികസനത്തിലെ മറ്റൊരു നാഴികക്കല്ലാണ് ഈ പുതിയ ബ്രാന്‍ഡ്.

വിപണിയില്‍ ഇരു കമ്പനികള്‍ക്കുമുള്ള സ്ഥാനം പ്രയോജനപ്പെടുത്തി മുന്നേറുകയാണ് ലക്ഷ്യം. ഈ പുതിയ ബ്രാന്‍ഡ് കമ്പനിയുടെ വിപണിയിലെ തനതായ സ്ഥാനം നിര്‍വചിച്ചും എല്ലാ വിഭാഗങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്കും മികച്ച മൂല്യം നല്‍കാനും ലളിതവും മികച്ചതും സുസ്ഥിരവുമായ മൊബിലിറ്റി നല്‍കിക്കൊണ്ട് ജീവിതം മികച്ചതാക്കുക എന്ന ലക്ഷ്യവുമാണ് മുന്നോട്ട് വെയ്ക്കുന്നത്.

സംയോജിത ഗ്രൂപ്പായ അയ്വെന്‍സ് മുന്‍നിര ആഗോള സുസ്ഥിര മൊബിലിറ്റിയായി മാറും. ലോകമെമ്പാടുമുള്ള മൊത്തം 3.4 ദശലക്ഷം വാഹനങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ മള്‍ട്ടി-ബ്രാന്‍ഡ് ഇവി ഫ്ളീറ്റിനൊപ്പം കാര്‍ബണ്‍ പുറംതള്ളല്‍ പൂജ്യത്തിലെത്തിക്കാനും ഈ മേഖലയിലെ ഡിജിറ്റല്‍ പരിവര്‍ത്തനത്തെ കൂടുതല്‍ രൂപപ്പെടുത്താനും കമ്പനി ലക്ഷ്യമിടുന്നു.

ഓരോ ദിവസവും മുന്നേറാനുള്ള ഒരു പുതിയ അവസരമാണ്. ലോകമെമ്പാടുമുള്ള തങ്ങളുടെ 15,700 ജീവനക്കാര്‍ക്ക് പുതിയ ഒരു പൊതു വ്യക്തിത്വംപങ്കിടാന്‍ മാത്രമല്ല, തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കൊപ്പം കൂടുതല്‍ സ്വാതന്ത്ര്യത്തിനും മൂല്യത്തിനും വേണ്ടി എങ്ങനെ മാറുന്നുവെന്നും വിപണിയിലെയും ഉപഭോക്താക്കളുടെ അവബോധത്തേയും വര്‍ദ്ധിപ്പിക്കാനും ഈ പുതിയ ബ്രാന്‍ഡ് ഐഡന്‍്റിറ്റി തങ്ങളെ സഹായിക്കുന്നു അതുമാത്രമല്ല ലോകമെമ്പാടുമുള്ള ഏറ്റവും മികച്ച പ്രതിഭകളെ ആകര്‍ഷിക്കാനും ഇതിലൂടെ സാധിക്കുമെന്ന് അയ്വെന്‍സ് ഗ്രൂപ്പിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടിം ആല്‍ബര്‍ട്ട്സെന്‍ പറഞ്ഞു.

പുതുമയ്ക്കായുള്ള തങ്ങളുടെ പ്രതിബദ്ധത, സേവന വൈദഗ്ദ്ധ്യം, വലിപ്പം എന്നിവയിലൂടെ സുസ്ഥിര മൊബിലിറ്റിയുടെ വലിയ തോതിലുള്ള ഏറ്റെടുക്കലിന് തങ്ങളുടെ കമ്പനി തയ്യാറാണ്. മൊബിലിറ്റി മേഖലയിലെ ഒരു പ്രധാനിയെന്ന നിലയില്‍ ഈ മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിനും മികവ് കൈവരിക്കുന്നതിനും തങ്ങളുടെ നേതൃപാഠവം പ്രയോജനപ്പെടുത്തും. എഎല്‍ഡിയും ലീസ്പ്ലാനും ഒരേ സവിശേഷത പങ്കിടുന്നതിനും അയ്വെന്‍സിന്‍റെ സഹായം ഉണ്ടാകും. ഒപ്പം ഭാവി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി തങ്ങളുടെ കാഴ്ചപ്പാട് കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അയ്വെന്‍സ് ഇന്ത്യ കണ്‍ട്രി മാനേജിംഗ് ഡയറക്ടറും ഏഷ്യ സബ് റീജിയണല്‍ ഡയറക്ടറുമായ സുവജിത് കര്‍മാകര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *