ആലത്തൂരിര്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കു നേരേ സിപിഎം ആക്രമണം


പാലക്കാട്: ജില്ലയിലെ ആലത്തൂര്‍ പഴമ്ബാലക്കോട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കു നേരേ സിപിഎം ആക്രമണം. മൂന്നു പേര്‍ പരുക്കേറ്റ് ആശുപത്രിയിലാണ്.യുവമോര്‍ച്ചാ പ്രവര്‍ത്തകരായ വിഷ്ണു, ദിനേശ് എന്നിവര്‍ക്കും വിഷ്ണുവിന്റെ മാതാവ് പാര്‍വതിക്കുമാണ് പരുക്കേറ്റ്.


വിഷ്ണുവിനെ വെട്ടാന്‍ ശ്രമിച്ചത് തടയാന്‍ ശ്രമിക്കുന്നതിനിടെ സിപിഎം പ്രവര്‍ത്തകര്‍ മാതാവിനേയും ആക്രമിക്കുകയായിരുന്നു. ഇരുപത്തിയഞ്ചോളം സിപിഎം പ്രവര്‍ത്തകരാണ് വീട് കയറി ആക്രമണം നടത്തിയത്‌. പ്രദേശത്ത് ഇന്നലെ വൈകിട്ട് സിപിഎം പ്രകടനം നടത്തിയിരുന്നു. ഇതിനു ശേഷമാണ് ആക്രമണം നടത്തിയത്. ആലത്തൂര്‍ പോലീസ് അന്വേഷണം തുടങ്ങി




Sharing is Caring