വാഷിംഗ്ടണ്‍: മൂന്ന് വയസ്സുകാരിയുടെ കൈയ്യില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് നാലുവയസുകാരി മരിച്ചു.ഞായറാഴ്ച രാത്രി അമേരിക്കയിലെ ടെക്സാസിലാണ് സംഭവം നടന്നത്. ലോഡുചെയ്ത സെമി-ഓട്ടോമാറ്റിക് തോക്കുപയോഗിച്ച് കളി ക്കുന്നതിനിടയിലായിരുന്നു അപകടം.
വീട്ടിലെ മുതിര്‍ന്നവര്‍ അപ്പാര്‍ട്ടുമെന്റിലെ പുറത്തായിരുന്നു. ഈ സമയത്ത് റൂമില്‍ കളിക്കുകയായിരുന്നു കുട്ടികള്‍. വെടിയൊച്ച കേട്ട് വീട്ടുകാര്‍ മുറിയിലേക്കെത്തിയപ്പോഴാണ് നാലു വയസ്സുകാരി വെടിയേറ്റ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്ന, കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്. അശ്രദ്ധമായ രീതിയില്‍ തോക്ക് സൂക്ഷിച്ചതിന് മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കസാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ജനുവരിയിലും സമാനമായ സംഭവം അമേരിക്കയില്‍ നടന്നിരുന്നു. ആറുവയസ്സുകാരന്‍ തന്റെ അദ്ധ്യാരകനെ വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു. സ്കൂള്‍ അദ്ധ്യാപകന്‍ അപകടാവസ്ഥ തരണം ചെയ്കത് വരികയാണ്.













