യാത്രക്കാരിയുടെ തലയില്‍ മൂത്രമൊഴിച്ച ടിടിഇ അറസ്റ്റില്‍


ലഖ്‌നൗ: യാത്രക്കാരിയുടെ തലയില്‍ മൂത്രമൊഴിച്ച ടിടിഇ (ട്രെയിന്‍ ടിക്കറ്റ് എക്സാമിനര്‍) അറസ്റ്റില്‍.
ഞായറാഴ്ച അര്‍ധരാത്രി അകാല്‍ തക്ത് എക്‌സ്പ്രസിലെ എസി കോച്ചില്‍ അമൃത്സറില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന സ്ത്രീയുടെ തലയില്‍ മൂത്രമൊഴിച്ചതിന് സഹാറന്‍പൂരിലെ ടിടിഇ മുന്ന കുമാറാണ് അറസ്റ്റിലായത്. ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.അമൃത്സര്‍ സ്വദേശിയായ യുവതി ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുമ്ബോഴായിരുന്നു ദുരനുഭവം.


യുവതിയുടെ ബഹളം കേട്ട് ഓടിക്കൂടിയ യാത്രക്കാര്‍ ടിടിഇയെ പിടികൂടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ട്രെയിന്‍ ലഖ്‌നൗവിലെ ചാര്‍ബാഗ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ടിടിഇയെ റെയില്‍വേ പൊലീസിന് കൈമാറി. ഡ്യൂട്ടിയില്‍ അല്ലാതിരുന്ന ഇയാള്‍ മദ്യപിച്ച്‌ വെളിവുകെട്ടാണ് ഇത് ചെയ്തതെന്നാണ് സംശയം.ടിക്കറ്റ് പരിശോധകനായ മുന്ന കുമാര്‍ ബിഹാര്‍ സ്വദേശിയാണ്.




Sharing is Caring