അലങ്കാരമത്സ്യക്കൃഷി: വനിതകള്‍ക്കായി വ്യാഴാഴ്‌ച ഏകദിന പരിശീലനം

types-of-goldfish-for-aquariums-gmwp8cfj

കൊച്ചി: മത്സ്യക്കൃഷിരംഗത്തെ അന്താരാഷ്ട്ര സംഘടനയായ ‘അക്വാകള്‍ച്ചര്‍ വിത്തൗട്ട്‌ ഫ്രണ്ടിയേഴ്‌സിന്റെ’യും ‘ഓര്‍ഗാനിക്‌ ലൈഫി’ന്റെയും ആഭിമുഖ്യത്തില്‍ ഡിസംബര്‍ മൂന്നിന്‌ അലങ്കാരമത്സ്യക്കൃഷിയെക്കുറിച്ചും ഈ മേഖലയിലെ സംരംഭകസാധ്യതകളെക്കുറിച്ചും വനിതകള്‍ക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കലൂര്‍ പോണോത്ത്‌ റോഡിലെ സ്‌നേഹസേന ഹാളില്‍ രാവിലെ എട്ടര മുതല്‍ വൈകുന്നേരം നാലുവരെയാണ്‌ പരിശീലനം. എട്ടുമണിക്ക്‌ നേരിട്ടെത്തി രജിസ്‌ട്രേഷന്‍ നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 8943448521 എന്ന ഫോണ്‍ നമ്പരില്‍ വിളിക്കുക.

കൊച്ചി മേയര്‍ സൗമിനി ജയ്‌ന്‍ പരിശീലനപരിപാടി ഉദ്‌ഘാടനം ചെയ്യും. സിഎംഎഫ്‌ആര്‍ഐ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്‌ണന്‍ മുഖ്യാതിഥിയായിരിക്കും. ഫിര്‍മ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ ഡോ. പി. സഹദേവന്‍, പശ്ചിമബംഗാളിലെ ഫിഷറീസ്‌ വകുപ്പ്‌ അഡീഷണല്‍ ഡയറക്ടര്‍ ഡോ. മധുമിത മുഖര്‍ജി, എഡബ്ല്യൂഎഫ്‌എ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ ഡോ. റോയ്‌ ഡി. പാമര്‍, സൗത്ത്‌ ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. ജനിന്‍ പീയേഴ്‌സ്‌, സ്‌നേഹസേനയിലെ ഫാ. പേരേപ്പാടന്‍ എന്നിവര്‍ അതിഥികളായിരിക്കും. എസ്‌എഎഫ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ സത്യവതി, സിഫ്‌റ്റ്‌ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്‌ ഡോ. നിഖിത ഗോപാല്‍, ഡോ. വിനോദ്‌ മലയിലേത്ത്‌, ഡോ. ബിഭ കുമാരി, സി.ടി.വര്‍ഗീസ്‌ എന്നിവര്‍ ആശംസകള്‍ നേരും.

ഡോ. അന്ന മേഴ്‌സി, ഡോ. മധുമിത മുഖര്‍ജി, സന്തോഷ്‌ ബേബി, ഡോ. ജാനൈന്‍ പീയേഴ്‌സ്‌, ഡോ. ബോബി ഇഗ്നേഷ്യസ്‌, ഡോ. രാജ സ്വാമിനാഥന്‍, ഡോ. വിഭ കുമാരി, ഡോ. രാഹുല്‍ ജി. കുമാര്‍, എം.എം. വേണുഗോപാല്‍ എന്നിവര്‍ ക്ലാസുകളെടുക്കും. ഓര്‍ഗാനിക്‌ ലൈഫ്‌ പ്രസിഡന്റ്‌ ജീജി മഠത്തില്‍ തരണത്ത്‌ നന്ദി പറയും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *