എടിഎം’ ഡിസംബര്‍ നാലിന് പ്രദര്‍ശനത്തിനെത്തും.


atm1

ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, വിനായകന്‍, പ്രവീണ്‍ പ്രേം എന്നീ യുവതാരങ്ങള്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘എടിഎം’ ഡിസംബര്‍ നാലിന് പ്രദര്‍ശനത്തിനെത്തും. ജെസ്പാല്‍ ഷണ്‍മുഖന്‍ സംവിധാനംചെയ്ത ചിത്രത്തില്‍ ഹിന്ദി നടന്‍ ജാക്കി ഷറോഫ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.തിരക്കഥ, സംഭാഷണം എം ഡി തമിഴരസന്‍, അരുണ്‍ നന്ദന്‍. ഗാനങ്ങള്‍: ജോബി കാവാലം. സംഗീതം: ആന്റണി ജോണ്‍. ഛായാഗ്രഹണം ഫാസില്‍ നാസര്‍. എഡിറ്റര്‍: രതീഷ് മോഹന്‍. സിബിഎംജി ഫിലിം കമ്പനിയുടെ ബാനറില്‍ സിമ്മി ജോര്‍ജ്, ബഷീര്‍ ഹസന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.കലാശാല ബാബു, കോട്ടയം പ്രദീപ്, ഹരിശ്രീ മാര്‍ട്ടിന്‍, കലാഭവന്‍ റഹ്മാന്‍, ലിഷോയ്, സുഭിക്ഷ, സീമാ ജി നായര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.




Sharing is Caring