നങ്ങ്യാര്‍കൂത്ത്, കൂടിയാട്ടം കലാകാരി മാര്‍ഗി സതി നിര്യാതയായി. അര്‍ബുദത്തെ തുടര്‍ന്ന് തിരുവനന്തപുരം ആര്‍ സി സിയില്‍ ചികിത്സയിലായിരുന്നു. നങ്ങ്യാര്‍കൂത്തിനെ ജനകീയമാക്കിയ കലാകാരിയായിരുന്നു. ഭക്തമീരയും സീതായനവും നങ്ങ്യാര്‍കൂത്തില്‍ അവതരിപ്പിച്ചു. ഫ്രാന്‍സ്, സ്പെയിന്‍, യുഎസ്എ, ജര്‍മനി, ഇറ്റലി, സ്വിറ്റ്സര്‍ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ മാര്‍ഗി സതി നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ചിട്ടുണ്ട്. 1965-ല്‍ തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തിയിലായിരുന്നു മാര്‍ഗി സതിയുടെ ജനനം. കേരള കലാമണ്ഡലത്തില്‍ നിന്ന് കൂടിയാട്ടത്തിലെ അതികായരായ പൈങ്കുളം രാമ ചാക്യാര്‍, മണി മാധവ ചാക്യാര്‍, അമ്മന്നൂര്‍ മാധവ ചാക്യാര്‍ എന്നിവരുടെ കീഴില്‍ വിദ്യ അഭ്യസിച്ചിട്ടുണ്ട്. കൂടിയാട്ടത്തെ ജനകീയമാക്കുന്നതില്‍ ഒരു മുഖ്യപങ്കു വഹിച്ചിട്ടുള്ള മാര്‍ഗി സതി ദൃഷ്ടാന്തം, നോട്ടം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
FLASHNEWS