താലിബാന്റെ ഭരണത്തിന് കീഴില്‍ അഫ്ഗാൻ ജനങ്ങൾക്ക് ക്രൂരപീഡനം ; ഐക്യരാഷ്ട്രസഭ

താലിബാന്റെ ഭരണത്തിന് കീഴില്‍ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ ക്രൂരമായ പീഡനത്തിനിരയാവുകയാണെന്ന് ഐക്യരാഷ്ട്ര സഭ .ജനങ്ങളുടെ ജീവനും സ്വത്തിനും യാതൊരു വിധ സുരക്ഷയും കല്‍പ്പിക്കാത്ത ഭരണകൂടമാണ് രാജ്യം ഭരിക്കുന്നത്. സ്ത്രീകളും പെണ്‍ കുട്ടികളും മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് അഫ്ഗാനിലെ യുഎന്‍ ദൗത്യസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അഫ്ഗാനിസ്ഥാനിലെ ജീവിതം വളരെ ദുരിതപൂര്‍ണ്ണമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇരുപത് വര്‍ഷത്തെ സായുധ പോരാട്ടത്തിനൊടുവില്‍ ഭരണം പിടിച്ചെടുത്ത താലിബാന്‍ പൂര്‍ണ്ണമായും ഇസ്ലാമിക നിയമത്തിനു കീഴിലുള്ള ഭരണമാണ് നടപ്പിലാക്കുന്നത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സമൂഹത്തിന്റെ മുഖ്യധാരയില്‍ യാതൊരുവിധ സ്ഥാനവുമില്ല എന്നും , സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം പൂര്‍ണ്ണമായും നിരോധിക്കുകയും ചെയ്തിരുന്നു . ഇത്തരം പ്രാകൃതമായ രീതികള്‍ നടപ്പിലാക്കുന്നതിലൂടെ താലിബാന്‍ ഭരണത്തിന് കീഴില്‍ അഫ്ഗാനിസ്ഥാന്‍ ലോകത്തിനു മുന്നില്‍ ഒറ്റപെടുകയാണെന്നും യു എന്‍ തന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മത ന്യൂനപക്ഷങ്ങളെ തേടി കണ്ടെത്തി ക്രൂരമായി പീഡിപ്പിക്കുന്ന സാഹചര്യമാണ്. സ്ത്രീകള്‍ പുറത്തിറങ്ങുകയോ ഏതെങ്കിലും തരത്തിലുള്ള തൊഴില്‍ ചെയ്യുകയോ ചെയ്താല്‍ അവര്‍ ഇസ്ലാമിക നിയമം അനുസരിക്കുന്ന രീതിയില്‍ വേണം വസ്ത്രം ധരിക്കാനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *