ചൈനയിലെ വ്യാപാര അന്തരീക്ഷത്തില്‍ ആശങ്കയുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍

ചൈനയിലെ വ്യാപാര അന്തരീക്ഷത്തില്‍ ആശങ്ക അറിയിച്ച്‌ യൂറോപ്യന്‍ യൂണിയന്‍. ചൈനയില്‍ വര്‍ധിച്ചു വരുന്ന രാഷ്ട്രീയ വല്‍ക്കരണത്തിലും യുക്രൈന്‍ റഷ്യന്‍ യുദ്ധത്തിലും ഇയു എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വല്‍ഡിസ് ഡോംബ്രോവ്‌സ്‌കിസ് ആശങ്ക ഉന്നയിച്ചു.

ഒന്‍പതാമത് സാമ്പത്തിക വ്യാപാര ചര്‍ച്ചയിലാണ് ( എച്ച്‌ഇഡി) അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരത്തില്‍ ആശങ്കകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ കമ്ബനികള്‍ രാജ്യത്ത് നിലവിലുള്ള പ്രവര്‍ത്തനങ്ങളും നിക്ഷേപങ്ങളും പുനപരിശോധിക്കുമെന്ന് ഇയു വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയനും ചൈനയും പ്രധാന വ്യാപാര പങ്കാളികളാണ്. 2021 ല്‍ ഇയുവിന്റെ ചരക്ക് കയറ്റുമതിയില്‍ മൂന്നാമത്തെ വലിയ പങ്കാളിയാണ് ചൈന. കൊവിഡ് മഹാമാരി വിതരണമേഖലയില്‍ സൃഷ്ടിച്ച തടസങ്ങള്‍, ആഗോള സാമ്ബത്തിക പ്രതിസന്ധികള്‍, യുക്രൈനിലെ റഷ്യന്‍ അധിനിവേശം തുടങ്ങിയവ ചര്‍ച്ചയില്‍ ഉന്നയിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *