തിരുവനന്തപുരത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന് സമീപം അപകടം

തിരുവനന്തപുരത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന് സമീപം അപകടം. ഇതരസംസ്ഥാന തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ടു. രണ്ട് പേരാണ് മണ്ണിനടയില്‍ പെട്ടത്. ഇവരില്‍ ഒരാളെ പുറത്തെടുത്തു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

പനവിളയില്‍ നിര്‍മ്മാണം നടത്തുകൊണ്ടിരുന്ന കെട്ടിടത്തിന് അടുത്തുള്ള മണ്‍തിട്ട ഇടിഞ്ഞ വീണാണ് അപകടം ഉണ്ടായത്. ദീപക് ബര്‍മന്‍ (23) എന്ന വെസ്റ്റ് ബംഗാള്‍ സ്വദേശിയെയാണ് ഇപ്പോള്‍ പുറത്തെടുത്തിരിക്കുന്നത്. പരിക്കുകളേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുടുങ്ങി കിടക്കുന്ന മറ്റൊരു തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. മോഡല്‍ സ്‌കൂള്‍ റോഡിനോട് ചേര്‍ന്ന ഭാഗമാണ് ഇടിഞ്ഞു വീണത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *