തെലങ്കാനയിയില്‍ സ്‌കൂള്‍ ബസില്‍ തീവണ്ടിയിടിച്ച് 20 കുട്ടികള്‍ മരിച്ചു

Screen grab from Sakshi TV footage of the school bus-train crash site in Medak, Telangana.
Screen grab from Sakshi TV footage of the school bus-train crash site in Medak, Telangana.

ഹൈദരാബാദ്: തെലങ്കാനയിലെ മേദക് ജില്ലയില്‍ സ്‌കൂള്‍ ബസില്‍ തീവണ്ടിയിടിച്ച് 20 കുട്ടികളുംസ്‌കൂള്‍ബസ്സിലെ ഡ്രൈവറും മരിച്ചു. നിരവധി കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. ഇന്ന് രാവിലെയാണ് ആളില്ലാ ലെവല്‍ക്രോസില്‍ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് സ്‌കൂള്‍ബസ്സ് അപകടത്തില്‍പെട്ടത്.
മസായിപേട്ടിലെ ആളില്ലാ ലെവല്‍ക്രോസ് മുറിച്ചുകടക്കുന്നതിനിടെ പാഞ്ഞെത്തിയ നന്ദേഡ്‌സെക്കന്തരാബാദ് ട്രെയിന്‍ സ്‌കൂള്‍ബസ്സിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഉത്തരവിട്ടു.

മേദക് ജില്ലയിലെ കക്കാടിയ ടെക്‌നോ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ബസ്സില്‍ നാല്‍പതോളം വിദ്യാര്‍ത്ഥികളുണ്ടായിരുന്നു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *