കോല്‍ക്കത്ത: വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ഏഴ് സീറ്റില്‍ മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. ആം ആദ്മി പാര്‍ട്ടി ദേശീയ വക്താവ് ദീപക് വാജ്‌പേയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബംഗാളില്‍ പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പുരോഗമിക്കുകയാണ്. വളരെ നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്നുണ്ടാവുന്നത്. ഏഴ് സീറ്റില്‍ മത്സരിക്കാനാണ് പ്രാഥമിക തീരുമാനമെന്നും എന്നാല്‍ ഇത് അന്തിമ തീരുമാനമല്ലെന്ന് ദീപക് പറഞ്ഞു.
ജാദവപുര്‍, തെക്കന്‍ കോല്‍ക്കത്ത, വടക്കന്‍ കോല്‍ക്കത്ത തുടങ്ങിയ മണ്ഡലങ്ങളിലാണ് ആം ആദ്മി പാര്‍ട്ടി കണ്ണുവെച്ചിരിക്കുന്നത്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ഘടകം തുടങ്ങിയിട്ടുണ്ട്.