ദുബായ്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ സെഞ്ചുറിക്ക് പിന്നാലെ ഇന്ത്യയുടെ വിരാട് കോലിക്ക് ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ സ്ഥാനക്കയറ്റം. രണ്ടു സ്ഥാനങ്ങള്‍ ഉയര്‍ന്ന കോലി ഒന്‍പതാം സ്ഥാനത്തെത്തി. കോ്‌ലിയുടെ കരിയര്‍ ബെസ്റ്റ് റാങ്കാണിത്. ന്യൂസിലന്‍ഡ് പര്യടനത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന ചേതേശ്വര്‍ പൂജാര ഒരു സ്ഥാനം പിന്നോട്ടിറങ്ങി ഏഴാമതെത്തി.
ബൗളര്‍മാരുടെ പട്ടികയില്‍ സ്പിന്നല്‍ ആര്‍ അശ്വിനാണ് പട്ടികയില്‍ തലപ്പത്തുള്ള ഇന്ത്യന്‍ ബൗളര്‍. രണ്ടു സ്ഥാനങ്ങള്‍ പിന്നോട്ടിറങ്ങിയ അശ്വിന്‍ 10-ാം സ്ഥാനത്താണ്. പ്രഗ്യാന്‍ ഓജ 12-ാം സ്ഥാനത്തുണ്ട് ഇന്ത്യയ്‌ക്കെതിരേ ഡബിള്‍ സെഞ്ചുറിയും ട്രിപ്പിള്‍ സെഞ്ചുറിയും നേടിയ കിവീസ് നായകന്‍ ബ്രണ്ടന്‍ മക്കല്ലം 12 സ്ഥാനങ്ങള്‍ കുതിച്ചുകയറി 12-ാം സ്ഥാനത്തെത്തി.

