തിരുവനന്തപുരം: കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. മന്ത്രിമാരും കെപിസിസി ഭാരവാഹികളും ഓരോ പ്രദേശത്തും ചെല്ലുമ്പോള്‍ അവിടുത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇക്കാര്യം അറിഞ്ഞിരിക്കണമെന്ന തീരുമാനം കൈക്കൊമ്ടത് കെപിസിസി യോഗത്തിലാണ്
പാര്‍ട്ടിയും ഭരണവും തമ്മില്‍ ബന്ധിപ്പിക്കാന്‍ മൂന്നംഗ സമിതി രൂപവല്‍ക്കരിക്കും. ഓരോ മന്ത്രിയുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ അഞ്ച് അംഗങ്ങള്‍ വീതമുള്ള സമിതികളും രൂപവല്‍ക്കരിക്കും. പാര്‍ട്ടിയില്‍ ഇനി പരസ്യപ്രസ്താവനകള്‍ പാടില്ലൈന്നും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ വന്‍മാറ്റമുണ്ടാക്കുന്ന തീരുമാനങ്ങളാണ് കെ.പി.സി.സി. യോഗത്തിലുണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കേണ്ടെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തൃശ്ശൂര്‍ ഡിസിസിയിലെ പ്രശ്‌നത്തില്‍ നടപടി വേണ്ട. ഘടകകക്ഷികളുടെ സീറ്റ് ആവശ്യം മുന്നണിയില്‍ പറയണമെന്നും തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന കെ.പി.സി.സി. സമ്പൂര്‍ണ്ണ യോഗത്തില്‍ സുധീരന്‍ ആവശ്യപ്പെട്ടു.