നീലത്താമരയിലൂടെ വെള്ളിത്തിരയില്‍ എത്തിയെങ്കിലും നായികാ പ്രാധാന്യമുള്ള വേഷങ്ങള്‍ അര്‍ച്ചന കവിയ്ക്ക് അധികം കിട്ടിയിരുന്നില്ല. എന്നാല്‍ കിട്ടിയ സഹനടിമാരുടെ വേഷം അര്‍ച്ചന ഭംഗിയാക്കിയട്ടുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രത്തിലും അങ്ങനെ ഒരു സഹനടിയായി എത്തുകയാണ് അര്‍ച്ചന. മംമ്ത മോഹന്‍ദാസ് നായികയാകുന്ന ടു നോറ വിത്ത ലവ് എന്ന ചിത്രത്തിലൂടെ.
ഒരു ഡോക്ടറുടെ വേഷമാണ് ചിത്രത്തില്‍ അര്‍ച്ചനയ്ക്ക്. മംമ്ത മോഹന്‍ദാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അടുത്ത കൂട്ടുകാരിയാണ് ഈ ഡോക്ടര്‍. രണ്ടാമതും ക്യാന്‍സര്‍ വന്ന് അതിനെ തോല്‍പ്പിച്ച് മംമ്ത വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ടു നോറ വിത്ത് ലവ്
അനില്‍ ബാബു ആണ് ചിത്രം സംവിധാനം ചയ്യുന്നത്. മംമ്തയ്ക്കും അര്‍ച്ചനയ്ക്കും പുറമേ കൃഷ്, കനിഹ, മിത്ര കുര്യന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.