ജപ്പാനിൽ ഇനി വെള്ളപൊക്കത്തെ നേരിടാൻ ഒരു ഫ്ലോട്ടിംഗ് ഹൗസ്

ജപ്പാന്‍: ജാപ്പനീസ് ഹോം ബില്‍ഡിംഗ് കമ്ബനിയായ ഇച്ചിജോ കമ്മ്യൂണിറ്റി വെള്ളപ്പൊക്കത്തെ നേരിടാന്‍ ഒരു ഫ്ലോട്ടിംഗ് ഹൗസ് നിര്‍മ്മിച്ചു.

വാട്ടര്‍പ്രൂഫ് രീതിയിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ഒരു സാധാരണ വീട് പോലെ കാണപ്പെടുമെങ്കിലും ജലനിരപ്പ് ഉയരുന്നതോടെ വീട് ഒഴുകാന്‍ തുടങ്ങും.

അഞ്ച് മീറ്റര്‍ വരെ പൊങ്ങിക്കിടക്കാന്‍ കഴിയുന്ന കേബിളുമായി വീട് ബന്ധിപ്പിച്ചിരിക്കുന്നു. ഇരുമ്പ് ദ ണ്ഡുകള്‍ കൊണ്ട് നിര്‍മ്മിച്ച വീട് വാട്ടര്‍പ്രൂഫ് ആണെന്നും അതിനാല്‍ വെള്ളം മൂലം കേടുപാടുകള്‍ സംഭവിക്കുന്നില്ലെന്നതുമാണ് മറ്റൊരു സവിശേഷത.

ഇത്തരം വീടുകള്‍ക്ക് വെള്ളപ്പൊക്ക മരണങ്ങളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്ന് കമ്പനി പറഞ്ഞു. വീടിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പൊതുജനങ്ങളെ ധരിപ്പിച്ചതായും കമ്പനി അറിയിച്ചു. ഇച്ചിജോ കമ്മ്യൂണിറ്റി മുമ്ബും ദുരിതബാധിത പ്രദേശങ്ങളില്‍ വീടുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

2011 ഓഗസ്റ്റിലെ ഭൂകമ്ബത്തില്‍ കമ്പനി 376 യൂണിറ്റ് വീടുകള്‍ നിര്‍മ്മിച്ചു. ഈ വീടുകള്‍ ഭൂകമ്ബത്തെ പ്രതിരോധിക്കുന്നവയായിരുന്നു. രണ്ട് സിംഗിള്‍ ബെഡുകള്‍ ഇടാന്‍ സൗകര്യമുള്ളവയും ഭൂകമ്ബത്തെ പ്രതിരോധിക്കാന്‍ കഴിവുള്ളവയുമായിരുന്നു അവ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *