പൃഥ്വിരാജും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി പുതിയ സിനിമ സംവിധാനം ചെയ്യാനൊരുങ്ങി ജീത്തു ജോസഫ്.കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ഫെഫ്ക ഡയറക്‌ടേഴ്‌സ്‌ യൂണിയന്റെ പൊതുയോഗത്തിലാണ് പുതിയ സിനിമ പ്രഖ്യാപിച്ചത്.

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ ധനസമാഹരണാര്‍ത്ഥം നിര്‍മ്മിക്കുന്ന സിനിമയാണിത്. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന് വേണ്ടി അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേശ് പി പിള്ളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.ജീത്തുവിന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ രചനയും.

013ലാണ് ജീത്തു ജോസഫും പൃഥ്വിരാജും ആദ്യമായി ഒന്നിച്ചത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയി ഒരുങ്ങിയ മെമ്മറീസ് എന്ന ചിത്രം വന്‍ വിജയമായി മാറിയിരുന്നു. പിന്നീട് 2016ല്‍ ഊഴം എന്ന ചിത്രവും ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങി.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ഫെഫ്ക ഡയറക്‌ടേഴ്‌സ്‌ യൂണിയന്റെ പൊതുയോഗത്തിലാണ് പുതിയ സിനിമ പ്രഖ്യാപിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *