മൂന്ന് കുട്ടികള്‍’ എന്ന ചൈനീസ് നയം ജനനനിരക്ക് ഗണ്യമായി വർധിപ്പിക്കില്ലെന്നു സാമ്പത്തിക വിദഗ്ധൻ

ബീജിങ്: ചൈനയുടെ അടുത്തിടെ പ്രഖ്യാപിച്ച ‘മൂന്ന് കുട്ടികള്‍’ എന്ന നയം ജനനനിരക്ക് ഗണ്യമായി വര്‍ധിക്കാന്‍ രാജ്യത്തെ സഹായിക്കില്ലെന്ന് സാമ്ബത്തിക വിദഗ്ധന്‍ യാവോ യാങ്. കുറഞ്ഞ വാര്‍ഷിക ജനനനിരക്ക് എന്ന ചൈനയുടെ ദീര്‍ഘകാല നിലപാടിന് പുതിയ നയം ഗുണകരമാവില്ലെന്നും യാങ് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ കുടുംബങ്ങളെ അനുവദിക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കം ജനന നിരക്കില്‍ ഹ്രസ്വകാല വര്‍ധനവിന് ഇടയാക്കാം. എന്നാല്‍, ഇത് ദീര്‍ഘകാലം തുടരുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും യാങ് വ്യക്തമാക്കി.

പ്രായമാകുന്ന ഒരു സമൂഹത്തിനായി നന്നായി തയ്യാറെടുക്കുന്നതാണ് ഗുണകരം.അതാണ് കിഴക്കന്‍ ഏഷ്യന്‍ സമൂഹങ്ങളുടെ വിധിയെന്നും അദ്ദേഹം പറഞ്ഞു. പ്രായമാകുന്ന ജനസംഖ്യ ഉണ്ടായിരുന്നിട്ടും ഉല്‍‌പാദനക്ഷമത വര്‍ധിക്കുന്നത് സാമ്ബത്തിക വളര്‍ച്ചാ നിരക്കിനെ അടുത്ത ദശകത്തില്‍ 5.5 മുതല്‍ ആറ് ശതമാനം വരെ നിലനിര്‍ത്താന്‍ കഴിയുമെന്നും യാവോ ചൂണ്ടിക്കാട്ടി.

നഗരവല്‍ക്കരണം, വിദ്യാഭ്യാസം, ഗവേഷണം എന്നിവയില്‍ ചൈന ഉയര്‍ന്ന തോതില്‍ നിക്ഷേപം നടത്തണം. ചൈനയുടെ വളര്‍ച്ചക്ക് നിക്ഷേപം കാരണമാകരുതെന്ന് മറ്റുള്ളവര്‍ പറയുന്നു. താന്‍ അതിനോട് യോജിക്കുന്നില്ല. ചൈനക്ക് ഇപ്പോഴും മൂലധനം ആവശ്യമാണെന്നും യാങ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം പ്രസിഡന്‍റ് ഷീ ജിന്‍പിങ്, ഉന്നത സാമ്ബത്തിക ഉദ്യോഗസ്ഥനായ ലിയു ഹി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ സാമ്ബത്തിക വിദഗ്ധരുടെ സംഘത്തില്‍ അംഗമായിരുന്നു യാവോ യാങ്. പീക്കിങ് സര്‍വകലാശാലയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡെവലപ്‌മെന്‍റ് ഡീന്‍ ആണ് അദ്ദേഹം

Spread the love

Leave a Reply

Your email address will not be published. Required fields are marked *