യൂ ടൂബിൽ മാറ്റങ്ങൾ, മാസ്റ്റ് ഹെഡ്ഡിൽ ഇനി പരസ്യങ്ങൾ പാടില്ല.

ന്യൂയോ‍ര്‍ക്ക്: യൂടൂബില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. പരസ്യങ്ങള്‍ക്കാണ് നിയന്ത്രണം വരുന്നത്. ‌സൈറ്റിന്റെ ഹോംപേജിന്റെ മുകളിലുള്ള മാസ്റ്റ്ഹെഡ് സ്ഥലത്ത് രാഷ്ട്രീയ,തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ യൂട്യൂബ് ഇനി അനുവദിക്കില്ല. മദ്യം, ചൂതാട്ടം, കുറിപ്പടി മരുന്നുകള്‍ എന്നിവയ്ക്കുള്ള പരസ്യങ്ങ‌ളും അനുവദിക്കില്ലെന്നും കമ്ബനി ഒൗദ്യോ​ഗികമായി തിങ്കളാഴ്ച അറിയിച്ചു.

പരസ്യദാതാക്കള്‍ക്ക് അയച്ച ഇമെയിലില്‍, മുഴുവന്‍ മാസ്റ്റ്ഹെഡ് പരസ്യങ്ങളും ഒഴിവാക്കുകയാണെന്നാണ് യൂടൂബ് പറയുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോ‍ര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം മുതലാണ് ഇതുമായി ബന്ധപ്പെട്ട് യൂടൂബ് നീക്കം നടത്തിയിരുന്നു.

വളരെ പ്രധാനം അ‍‍ര്‍ഹിക്കുന്ന നിലപാടുകളിലൊന്നാണ് യൂ ടൂബിന്റേതെന്നാണ് വിഷയത്തില്‍ ​ഗൂ​ഗിള്‍ പറഞ്ഞത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടയിലും ​ഗൂ​ഗിളും പരസ്യങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടു വന്നിരുന്നു. അധികം താമസിക്കാതെ സാമൂഹിക മാധ്യമങ്ങളിലെല്ലാം ഇത് നടപ്പാക്കാനാണ് സാധ്യത.

Spread the love

Leave a Reply

Your email address will not be published. Required fields are marked *