ആ താരമാണ് സിനിമയിലേക്ക് തന്നെ ആകർഷിച്ചതെന്നു തമന്ന

മുംബൈ: നവാസുദ്ദീന്‍ സിദ്ദിഖി നായകനാകുന്ന ‘ബോലി ചൂഡിയ’ എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച്‌ നടി തമന്ന ഭാട്ടിയ. ഇപ്പോള്‍ നിങ്ങള്‍ ഏത് തരത്തിലുള്ള അഭിനേത്രിയാണ് എന്നതാണ് സിനിമയില്‍ പ്രധാനം അല്ലാതെ പുറം മോടിയല്ലെന്ന് തമന്ന പറയുന്നു. മുമ്ബ് ഒരു അഭിനേത്രി അല്ലെങ്കില്‍ കഥാപാത്രത്തിന്റെ പുറം മോടിയിലോ ഭംഗിയിലോ ആണ് പ്രേക്ഷകര്‍ ശ്രദ്ധിക്കുന്നതെന്നും എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ലെന്നും താരം പറയുന്നു.

നിങ്ങള്‍ ഏതു തരം അഭിനേത്രിയാണ്, ആ കഥാപാത്രം നിങ്ങള്‍ക്ക് യോജിക്കുന്നുണ്ടോ എന്നതാണ് പ്രേക്ഷകര്‍ നോക്കുന്നത്. അല്ലാതെ നായകന്റെയോ, നായികയുടെയോ രൂപത്തെയല്ല. ഇത് വഴി ജീവിതവുമായി ചേര്‍ന്ന് നില്‍ക്കുന്നതും, അവിശ്വനീയവുമായ സിനിമകള്‍ ചെയ്യാന്‍ കഴിയും എന്നും തമന്ന പറയുന്നു.

ഷമാസ് സിദ്ദിഖി സംവിധാനം ചെയ്യുന്ന ‘ബോലി ചൂഡിയ’ ഒരു വള കച്ചവടക്കാരന്റെയും ഗ്രാമീണ പെണ്‍കുട്ടിയുടെയും പ്രണയമാണ് സിനിമ പറയുന്നത്. നവാസുദ്ദീന്‍ സിദ്ദിഖിയാണ് സിനിമയിലേക്ക് തന്നെ ആകര്‍ഷിച്ചതെന്ന് തമന്ന പറയുന്നു. അദ്ദേഹം വളരെ ലളിതനായ ഒരു വ്യക്തിയാണ്. വളരെ നന്നായി അഭിനയിക്കുന്നവര്‍ക്കൊപ്പം സിനിമ ചെയ്യുന്നത് നല്ലൊരു അനുഭവമാണെന്നും തമന്ന പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *