ഉപഭോക്താക്കൾക്ക് നേരിട്ട് കാറുകൾ വിൽക്കാനൊരുങ്ങി ബെൻസ്

രാജ്യത്ത് ഉപഭോക്താക്കള്‍ക്ക് നേരിട്ട് കാറുകള്‍ വില്‍ക്കുമെന്ന് അറിയിച്ച്‌ പ്രമുഖ ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സേഡസ് ബെന്‍സ് പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു . ഇനിമുതല്‍ കമ്ബനി നേരിട്ട് ഡീലര്‍ഷിപ്പുകളിലെ സ്‌റ്റോക്ക് സംബന്ധമായ ചെലവുകള്‍ വഹിക്കുമെന്നും കമ്ബനി നേരിട്ടായിരിക്കും സ്റ്റോക്കിന്റെ ഉടമസ്ഥാവകാശം കൈകാര്യം ചെയ്യുന്നതെന്നുമാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. കമ്ബനി ഡീലര്‍മാര്‍ക്ക് പകരം നേരിട്ട് ഉപഭോക്താക്കള്‍ക്ക് ഇന്‍വോയ്‌സ് നല്‍കും.

ഇത് മൂലം സ്വന്തം വിപണി വികസിപ്പിക്കുക, ഉപഭോക്താക്കളുടെ കോണ്‍ടാക്റ്റുകള്‍ സൂക്ഷിക്കുക, കാറുകളുടെ വില്‍പ്പന സുഗമമാക്കുക എന്നീ കാര്യങ്ങള്‍ മാത്രമാണ് ഇനി മുതല്‍ ഡീലര്‍മാരുടെ പ്രാഥമിക ചുമതല എന്നാണ് സൂചനകള്‍ പുറത്തുവരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *