ഈ വിഭവങ്ങള്‍ കേട്ടാല്‍ വായില്‍ കപ്പലോടും

പുട്ടും കടലയും,കപ്പയും ബീഫും എന്നൊക്കെ പറയുമ്പൊ തന്നെ വായില്‍ കപ്പലോടും. തനതായ കേരളീയ ഭക്ഷണം ഏവര്‍ക്കും പ്രിയപ്പെട്ടതാണ്.ഭക്ഷണത്തിന്റെ കാര്യത്തില്‍ കേരളീയര്‍ കടപ്പെട്ടിരിക്കുന്നത് പൂര്‍വ്വികരോടാണ്. രുചി വൈഭവം കൊണ്ട് പ്രശസ്തമായ കേരളീയ ഭക്ഷണത്തിന് അങ്ങ് അമേരിക്കയിലും ഓസ്ട്രലിയയിലും വരെ ആരാധകരുണ്ട്.

കാസര്‍ക്കോട് മുതല്‍ കന്യാകുമാരി വരെ യാത്ര ചെയ്താല്‍ വ്യത്യസ്തമായ പല വിഭവങ്ങളും കാണാം.രുചിക്കും മണത്തിനും കേരളം തന്നെയാണ് ബെസ്റ്റ് .കേരളീയര്‍ക്ക് പൊതുവായി ഒരു ഭക്ഷണമുണ്ട് അത് ചോറാണ്. പച്ചക്കറികള്‍,മാംസം,മത്സ്യം,മുട്ട എന്നിവകൊണ്ട് തയ്യാറാക്കുന്ന കറികള്‍ അരി വെച്ചുണ്ടാക്കുന്ന ചോറുമായി ചേര്‍ത്ത് കഴിക്കുന്നതാണ് കേരളീയരുടെ പൊതുവായ ഭക്ഷണം.പൊതുവെ എരിവും സുഗന്ധവുമുള്ളതാണ് കേരളീയ ഭക്ഷണം.

പുട്ടും കടലക്കറിയും

സാധാരണയായി പുട്ട ഇഷ്ടപ്പെടാത്ത മലയാളികള്‍ വളരെ ചുരുക്കമാണ്.പുട്ടിന് എന്നും പ്രിയം കടലയോടായിരുന്നു.പുട്ടിന് കൂട്ടായി പപ്പടവും,പയറും,പഴവും,ഇറച്ചിയുമൊക്കെ ഉണ്ടായാലും മലയാളികള്‍ക്ക് എന്നും പ്രിയം കടലയോടായിരുന്നു.

അപ്പം

കേരളത്തിലെ ഒരു പ്രശസ്തമായ പ്രഭാതഭക്ഷണമാണ് അപ്പം. വെള്ളയപ്പം,വെള്ളേപ്പം,അപ്പം എന്നീ പല പേരുകളിലും അറിയപ്പെടുന്ന വിഭവം മലയാളികളുടെ പ്രിയപ്പെട്ട വിഭവം തന്നെ. വെള്ളേപ്പവും ഇറച്ചിയും,വെള്ളേപ്പവും സ്റ്റുവും,വെള്ളേപ്പവും മുട്ടക്കറിയും ഇങ്ങനെ പോകുന്നു കോമ്പിനേഷനുകള്‍.

മീന്‍ മുളകിട്ടത്

മലബാറിലെ മീന്‍ കറിക്ക് രുചി ഒന്ന് വേറെ തന്നെയാണ്.മണം കൊണ്ട് തന്നെ വായിലൂടെ കപ്പലോടിക്കാന്‍ മീന്‍ കറിക്ക് കഴിയും.

കല്ലുമക്കായ

കല്ലുമക്കായ റോസ്റ്റ്-എല്ലാ മലയാളികള്‍ക്കും കഴിക്കാന്‍ സാധ്യതയില്ലെങ്കിലും രുചികരമായ കല്ലുമക്കായ റോസ്റ്റ് ഉണ്ടാക്കാന്‍ മലയാളികളെ കഴിഞ്ഞേ ആളുള്ളൂ.ഇഞ്ചിയും പച്ചമുളകും മഞ്ഞപ്പൊടിയും തേങ്ങയും കല്ലുമക്കായക്കൊപ്പം ചേര്‍ത്തിളക്കുമ്പോള്‍ തന്നെ കൊതിയാകും.

ബീഫ് കറി

മലയാളികളുടെ ഇഷ്ട വിഭവമാണ് ബീഫ്.ഇത് വറുത്തതും ഉലര്‍ത്തിയതും കറി വെച്ചതുമൊക്കെയായിട്ടാണ് പ്രധാനമായും നമ്മള്‍ കഴിക്കുന്നത്. ഇതില്‍ പൊറോട്ടയും ബീഫ് ഫ്രൈയുമാണ് ഇതില്‍ ഏറ്റവും ബെസ്റ്റ് കോമ്പിനേഷന്‍ എന്നു പറയാം

Spread the love

Leave a Reply

Your email address will not be published. Required fields are marked *