വാഹനാപകടം: സലാലയില്‍ നാല് ഇന്ത്യക്കാരടക്കം ആറുപേര്‍ മരിച്ചു


മസ്‌കറ്റ്: സലാലയില്‍ വാഹനാപകടത്തില്‍ നാല് ഇന്ത്യക്കാരടക്കം ആറുപേര്‍ മരിച്ചു. സലാലയില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ ഹൈമയില്‍ ഇന്നലെ വൈകിട്ടായിരുന്നു അപകടം. എതിര്‍ദിശയില്‍ വന്ന രണ്ടു ഫോര്‍വീല്‍ വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നു റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങള്‍ക്കും തീപിടിച്ചു. മരിച്ച രണ്ടു പേര്‍ യുഎഇ സ്വദേശികളാണ്.


അപകടത്തെ തടര്‍ന്ന് വാഹനങ്ങള്‍ക്ക് തീ പിടിച്ചതിനാല്‍ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ് തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ്. മൃതദേഹങ്ങള്‍ വുസ്ത, ഹൈമ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും ഒമാന്‍ പൊലീസ് അറിയിച്ചു.




Sharing is Caring