ദിവസവും ഓരോ ഓറഞ്ച് വീതം കഴിച്ചാല്‍ നേത്രരോഗങ്ങളെ അകറ്റാമെന്ന് ഗവേഷകര്‍. വെസ്റ്റ് മീഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ചിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പതിവായി ഓറഞ്ച് കഴിക്കുന്നവര്‍ക്ക് മക്യുലാര്‍ ഡീജനറേഷന്‍ എന്ന നേത്രരോഗം ബാധിക്കാന്‍ സാധ്യത കുറവണെന്നും കണ്ടെത്തി. അറുപത്തഞ്ച് വയസ്സ് കഴിഞ്ഞ ആളുകളെ ബാധിക്കുന്ന നേത്രരോഗമാണിത്.ഈ രോഗം പൂര്‍ണ്ണമായും സുഖപ്പെടുത്താനാവില്ല. 50 വയസ്സു കഴിഞ്ഞ രണ്ടായിരം ഓസ്‌ട്രേലിയക്കാരില്‍ 15 വര്‍ഷക്കാലം നീണ്ട പഠനം നടത്തി ദിവസവും ഒരു ഓറഞ്ച് വീതം കഴിച്ചവരില്‍ 15 വര്‍ഷത്തിനുശേഷം നേത്രരോഗം ബാധിക്കാനുള്ള സാധ്യത 60 ശതമാനം കുറവാണെന്നും ഗവേഷകര്‍ കണ്ടെത്തി.
ഓറഞ്ചില്‍ അടങ്ങിയ ഫ്‌ലേവനോയിഡുകളാണ് നേത്രരോഗം വരാതെ തടയുന്നതെന്നു പഠനത്തിനു നേതൃത്വം നല്‍കിയ, സിഡ്‌നി സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ ബാമിനി ഗോപിനാഥ് പറഞ്ഞു.














