ഓസ്‌ട്രേലിയന്‍ മലനിരകളിലെ ത്രീ സിസ്‌റ്റേഴ്‌സ്

പ്രകൃതിരമണീയമായ കാഴ്ച്ചകള്‍ കൊണ്ട് എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ് ഓസ്‌ട്രേലിയ. ഒരു കൊച്ചു രാജ്യമാണെങ്കിലും വൈവിധ്യമായ ഭൂപ്രകൃതിയാണിവിടെയുള്ളത്. ഓസ്‌ട്രേലിയയിലെ ആദിവാസി പ്രദേശമായ ബ്ലൂ മൗണ്ടയ്ന്‍ പേരുപോലെ തന്നെ നീല മലകളുടെ പ്രദേശമാണ്. സിഡ്‌നിയില്‍ നിന്നും നൂറു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. നിറയെ മരങ്ങളും പര്‍വ്വതങ്ങളും ചേര്‍ന്ന ഒരു കൊച്ചു വിനോദ സഞ്ചാരകേന്ദ്രം.

നീല നിറത്തില്‍ പൊതിഞ്ഞ് നില്‍ക്കുന്ന മലനിരകളെ ദൂരെ നിന്നു തന്നെ കാണാന്‍ കഴിയും. പര്‍വ്വത നിരകള്‍ക്ക് മുകളിലായി യൂക്കാലിപ്റ്റ്‌സ് തലയുയര്‍ത്തി നില്‍ക്കുന്നതായും കാണാം. പ്രത്യേകം നിരനിരയായി നില്‍ക്കുന്ന പാറകളും,അഗാധ ഗര്‍ത്തങ്ങളുമാണ് മറ്റു പ്രത്യേകതകള്‍. കൂടുതലായും സഞ്ചാരികളെ ആകര്‍ഷിക്കുന്നത് സമുദ്ര നിരപ്പില്‍ നിന്നും ഒരു കിലോമീറ്റര്‍ ഉയരത്തിലുളള മൂന്നു പാറക്കെട്ടുകളുടെ പ്രത്യേക ഭംഗിയാണ്. ഇവയെ ത്രീ സിസ്റ്റേഴ്‌സ് എന്ന് വിളിക്കുന്നു. മീഹ്നി,വിമ്ലഹ്,ഗുന്നെടു എന്നാണ് സഹോദരിമാരുടെ പേര്. ആദിവാസി ഗോത്രങ്ങള്‍ തമ്മിലുള്ള പ്രണയ യുദ്ധത്തില്‍ സഹോദരികളെ രക്ഷിക്കാന്‍ കല്ലാക്കിയെന്നാണ് ഐതിഹ്യം. ഈ മൂന്ന് സഹോദരിമാരെ കാണാന്‍ നിരവധി സഞ്ചാരികളാണിവിടെ എത്തുന്നത്.

ഈ മലകള്‍ കയറിയിറങ്ങാനുള്ള ട്രെയിനും ഇവിടെയുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കയറ്റിറക്കമുള്ള സ്ഥലമാണിത്.മലകളുടെ മുകളിലൂടെ കേബിള്‍ കാറിലും യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.പ്രത്യേകമായി തടിയില്‍ നിര്‍മ്മിച്ച പാലത്തിലൂടെ വനത്തില്‍ കുറച്ചു ദൂരം യാത്രചെയ്യാം.

ഇതെല്ലാം കണ്ടു കഴിഞ്ഞാലും സഞ്ചാരികളുടെ മനസ്സില്‍ ഒരു ആഗ്രഹം കൂടി ബാക്കി നില്‍ക്കും…..പാറകള്‍ക്ക് കഥ പറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മൂന്നു സഹോദരിമാരുടെ പ്രണയകഥ കൂടി കേള്‍ക്കാന്‍ കഴിയുമായിരുന്നല്ലോയെന്ന്…..

Spread the love

Leave a Reply

Your email address will not be published. Required fields are marked *