24 മണിക്കൂറിനിടെ രാജ്യത്ത് 2003 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു; ആകെ മരണം പതിനൊന്നായിരം കടന്നു

ന്യൂഡല്‍ഹി: കൊറോണവൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 11903 ആയി. 24 മണിക്കൂറിനിടെ 2003 മരണമാണ് രേഖപ്പെടുത്തിയത്. ഒറ്റയടിക്ക് മരണനിരക്ക് ഇത്രയധികം ഉയരാന്‍ കാരണം നേരത്തെ രേഖപ്പെടുത്താതെ പോയ മരണങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയില്‍ കണക്കില്‍പ്പെടാതിരുന്ന 1328 മരണങ്ങളടക്കം ഇന്നലത്തെ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ ലോകത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലായി.

10974 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 354065 ആയി. ഇതില്‍ 155227 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 186935 പേര്‍ ഇതിനോടകം രോഗമുക്തി നേടുകയും ചെയ്തു.

പുതുതായി രേഖപ്പെടുത്തിയ മരണങ്ങളടക്കം മഹാരാഷ്ട്രയില്‍ കോവിഡ് മരണങ്ങള്‍ 5537 ആയി. 1133445 പേര്‍ക്ക് രോഗം സ്ഥിരീക്കുകയും ചെയ്തു. ഡല്‍ഹിയില്‍ 1837 മരണമാണ് ഉണ്ടായിട്ടുള്ളത്. 44688 പേര്‍ക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *