തദ്ദശേ തിരഞ്ഞെടുപ്പ് ഒക്ടോബറില്‍; പോളിങ്ങ് സമയം നീട്ടാന്‍ ശുപാര്‍ശ


തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പോളിങ് സമയം നീട്ടണമെന്ന് ശുപാര്‍ശ. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ വോട്ടെടുപ്പ് സമയം നിജപ്പെടുത്തണമെന്നാണ് കമ്മീഷന്റെ ശുപാര്‍ശ. ഇതിനായി പഞ്ചായത്തിരാജ് മുനിസിപ്പാലിറ്റി നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. നിലവില്‍ രാവിലെ 7 മണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെ 10 മണിക്കൂറാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് സമയം. ഇത് ഏഴ് മണിമുതല്‍ ആറ് മണിവരെ 11 മണിക്കൂറാക്കി നീട്ടണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ.


കോവിഡ് ഭീഷണി ജൂണ്‍, ജൂലൈ വരെ നിലനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭീഷണി തുടരുകയാണെങ്കില്‍ കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.




Sharing is Caring