ആഗ്രഹിച്ച്‌ സ്വന്തമാക്കിയ വീട്ടില്‍ ഒരു ദിവസം പോലും ജീവിക്കാതെ രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ച്‌ ഹവില്‍ദാര്‍ കെ. പളനി

രാമനാഥപുരം: ഇന്ത്യ – ചൈന സംഘര്‍ഷഭൂമിയില്‍ ജീവന്‍ നഷ്ടമായ ഹവില്‍ദാര്‍ കെ. പളനി ബാക്കിയാക്കിയത് തന്റെ സ്വപ്‌നങ്ങള്‍. വിരമിക്കാന്‍ കേവലം ഒരു വര്‍ഷം കൂടി ബാക്കിനില്‍ക്കെയാണ് അദ്ദേഹം ലോകത്തോട് വിപറയുന്നത്. ഇക്കഴിഞ്ഞ മൂന്നിനായിരുന്നു അദ്ദേഹത്തിന്റെ 40-ാം ജന്മദിനം. ആഗ്രഹിച്ച്‌ പണികഴിപ്പിച്ച വീടിന്റെ പാലുകാച്ചലും അന്നുതന്നെ ആയിരുന്നു. എന്നാല്‍, ഇതിനേക്കാളെല്ലാം വലുതായിരുന്നു അദ്ദേഹത്തിന് രാജ്യസേവനം. വീട്ടില്‍ നടത്തിയ ഗണപതി പൂജപോലും ഫോണിലൂടെ കേള്‍ക്കാനെ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. അദ്ദേഹത്തിന്റെ സഹോദരന്‍ ഇദയക്കനിയാണ് മരണവിവരം വീട്ടില്‍ അറിയിച്ചത്. സഹോദരന്‍ രാജസ്ഥാന്‍ ആര്‍മിയിലെ ക്ലര്‍ക്കാണ്.

ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച പളനിക്ക് പത്താം കളാസിന് ശേഷം വിദ്യാഭ്യാസം തുടരുവാനായില്ല. തുടര്‍ന്ന് പട്ടാളത്തില്‍ ചേരുകയായിരുന്നു. പിന്നീട് വിദൂരവിദ്യാഭ്യാസത്തിലൂടെ ഡിഗ്രി വരെ പഠിച്ചു. ഭാര്യ വനതിദേവി അദ്ദഹത്തിന്റെ വിയോഗവാര്‍ത്ത അറിഞ്ഞ് തകര്‍ന്നിരിക്കുകയാണ്. ആഗ്രഹിച്ച്‌ പണികഴിച്ചിച്ച വീട്ടില്‍ ഒരു ദിവസം പോലും ജീവിക്കാന്‍ വിധി അദ്ദേഹത്തെ അനുവദിച്ചില്ല. രണ്ടു മക്കളാണ് ഇവര്‍ക്ക്. പത്തുവയസ്സുകാരന്‍ പ്രസന്നയും 8 വയസ്സുകാരി ദിവ്യയും. ആറു മാസങ്ങള്‍ക്ക് മുന്‍പാണ് പളനി 15 ദിവസത്തെ ലീവിന് നാട്ടില്‍എത്തിയത്. വീടിന്റെ തറക്കല്ലിടല്‍ ചടങ്ങിനായിരുന്നു അത്.

പ്രൈവറ്റ് കോളജിലെ കളര്‍ക്കാണ് ഭാര്യ. തമിഴ്‌നാട് മുഖ്യമന്ത്രി ഇടപ്പാടി കെ പളനിസ്വാമി അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോനചം രേഖപ്പെടുത്തി. കുടുംബത്തിന് 20ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് അറയിച്ചു. കൂടാതെ കുടുംബത്തിലെ ഒരാള്‍ക്ക് ഗവണ്‍മെന്റ് സര്‍വീസില്‍ ജോലിയും വാഗ്ദാനം ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *