2,000 രൂപ നോട്ടുകള്‍ അസാധുവാകില്ല, 200 രൂപ ഉടനെത്തും

നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഇറക്കിയ 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് കുമാര്‍ ഗംഗ്വാര്‍. 2000 രൂപ നോട്ടുകള്‍ കേന്ദ്രം പിന്‍വലിച്ചേക്കുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെ തുടര്‍ന്നാണ് വിശദീകരണവുമായി മന്ത്രി രംഗത്ത് വന്നത്. മാത്രമല്ല ചില്ലറ ക്ഷാമം പരിഹരിക്കാനായി അച്ചടിച്ച പുതിയ 200 രൂപ നോട്ടുകള്‍ അധികം താമസിക്കാതെ വിനിമയത്തിനായെത്തുമെന്നും അദ്ദേഹം അറിയിച്ചു.
2000 രൂപ നോട്ടുകളുടെ അച്ചടി കുറയ്ക്കുക എന്നത് പ്രത്യേക വിഷയമാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ തീരുമാനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 2000 രൂപ നോട്ടിന്റെ കാര്യത്തില്‍ റിസര്‍വ് ബാങ്ക് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു എന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് കഴിഞ്ഞ 26 ന് പ്രതിപക്ഷം വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചെങ്കിലും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മറുപടി നല്‍കാന്‍ വിസമ്മതിച്ചിരുന്നു.
പുതിയ 200 രൂപ നോട്ടുകള്‍ കൊണ്ടുവരുന്നത് മൂല്യം കുറഞ്ഞ നോട്ടുകള്‍ കൂടുതല്‍ വിനിമയം ചെയ്യപ്പെടുന്നു എന്ന ഉറപ്പാക്കാനാണ്. അടുത്ത മാസത്തോടെ 200 രൂപ നോട്ടുകള്‍ വിനിമയത്തിനായി എത്തുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍

Spread the love

Leave a Reply

Your email address will not be published. Required fields are marked *