15 തദ്ദേശഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്


ഇന്ന് 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുളള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു. ഒന്‍പത് ജില്ലകളിലെ 14 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ഒരു ജില്ലയിലെ കോര്‍പറേഷന്‍ വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ്.
തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍: തിരുവനന്തപുരം- കരകുളം പഞ്ചായത്ത് 10 (കാച്ചാണി), കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 12 (തേവളളി), പത്തനംതിട്ട- റാന്നി പഴവങ്ങാടി പഞ്ചായത്ത് 4 (കണ്ണങ്കര), ആലപ്പുഴ- പുറക്കാട് പഞ്ചായത്ത് 13 (ആനന്ദേശ്വരം), കൈനകരി പഞ്ചായത്ത് 2 (ചെറുകാലി കായല്‍), കോട്ടയം- മുത്തോലി പഞ്ചായത്ത്12 (തെക്കുംമുറി), എറണാകുളം- കുവപ്പടി പഞ്ചായത്ത് 10 (കുവപ്പടി സൗത്ത്), പാലക്കാട്- കോട്ടോപ്പാടം പഞ്ചായത്ത് 7 (അമ്പാഴക്കോട്), തെങ്കര പഞ്ചായത്ത് 14 (പാഞ്ചക്കോട്), മങ്കര പഞ്ചായത്ത് 8 (മങ്കര ആര്‍.എസ്), കോഴിക്കോട്- തിരുവമ്പാടി പഞ്ചായത്ത് 9 മൊട്ടമ്മല്‍, ചെറുപുഴ പഞ്ചായത്ത് (8 രാജഗിരി), കണ്ണൂര്‍- പിണറായി പഞ്ചായത്ത് 16 (പടന്നക്കര), കാസര്‍കോട്- മീഞ്ച പഞ്ചായത്ത് 11 (മജിബയല്‍). വോട്ടെണ്ണല്‍ ജനുവരി അഞ്ചിനു രാവിലെ പത്തിന് ആരംഭിക്കും.




Sharing is Caring