ലാവ്‌ലിന്‍ കേസ്: സി.ബി.ഐയുടെ റിവിഷന്‍ ഹരജി ഇന്ന് പരിഗണിക്കും

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരേ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ പിണറായി വിജയനുവേണ്ടി ഹാജരാകുന്ന അഡ്വ.എം.കെ ദാമോദരന്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതിനിയും സ്ഥിരീകരിച്ചിട്ടില്ല.
എം.കെ ദാമോദരന്‍ ഹാജരായില്ലെങ്കില്‍ വാദം മറ്റൊരു ദിവസത്തേക്ക് മാറ്റിയേക്കാം. പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത നിലയങ്ങളുടെ നവീകരണ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്‌ലിനു നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് സി.ബി.ഐയുടെ കേസ്. ഈ കേസില്‍ തിരുവനന്തപുരം സി.ബി.ഐ കോടതി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരേയാണ് സി.ബി.ഐ റിവിഷന്‍ ഹരജി നല്‍കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *