ഫിജിയില്‍ ഭൂചലനം: സുനാമി മുന്നറിയിപ്പ്


ഫിജി ദ്വീപുകളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കനത്ത നാശനഷ്ടമാണ് വിതച്ചിരിക്കുന്നത്. 10 കിലോമാറ്റര്‍ ചുറ്റളവില്‍ ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായിരുന്നു.


ഫിജിയലെ പ്രധാന ദ്വീപായ നദിയില്‍ നിരവധി പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. 42,000ത്തോളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായ നദി ഫിജിയിലെ പ്രധാന വിനോദ സഞ്ചാര മേഖല കൂടിയാണ്. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദത്തിന് 300 കി.മി ചുറ്റളവിലുള്ള പ്രദേശങ്ങളിലാണ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.




Sharing is Caring