കോടികളുടെ ചിട്ടി തട്ടിപ്പ്: തൃണമൂല്‍ എംപിയെ സിബിഐ അറസ്റ്റു ചെയ്തു


കൊല്‍ക്കത്ത: കോടികളുടെ റോസ് വാലി ചിട്ടി തട്ടിപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുദീപ് ബന്ദോപാധ്യായയെ സിബിഐ അറസ്റ്റു ചെയ്തു. ഇന്നലെ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.


മൂന്നു നോട്ടീസുകള്‍ അയച്ചിട്ടും ഹാജരാകാതിരുന്ന എംപി ഒടുവില്‍ ഇന്നലെ ഹാജരാകുകയായിരുന്നു. കേസില്‍ മറ്റൊരു തൃണമൂല്‍ എംപി തപസ് പാലിനെ ഒരാഴ്ച മുന്‍പ് സിബിഐ അറസ്റ്റു ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ വൈരം തീര്‍ക്കുകയാണെന്നാണ് മമത ബാനര്‍ജിയുടെ ആരോപണം. നേരത്തെ ശാരദ ചിട്ടി തട്ടിപ്പില്‍ തൃണമൂല്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന മദന്‍ മിത്ര, എംപിമാരായ കുനാല്‍ ഘോഷ്, ശ്രീന്‍ജോയ് ബോസ് എന്നിവര്‍ അറസ്റ്റിലായിരുന്നു.




Sharing is Caring