14 സം​സ്ഥാ​ന​ങ്ങ​ളി​ലെ 116 ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​മു​ള്‍​പ്പെ​ടെ 14 സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ര​ണ്ടു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും 116 ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി, ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ, ​മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ തു​ട​ങ്ങി​യ​വ​ര്‍ ഇ​ന്നു ജ​ന​വി​ധി തേ​ടു​ന്ന​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ഏ​പ്രി​ല്‍ 18നു ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന ത്രി​പു​ര ഈ​സ്റ്റ് മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്നാ​ണു ന​ട​ക്കു​ക.

ആ​ദ്യ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി 187 ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നി​രു​ന്നു. മൂ​ന്നാം ഘ​ട്ടം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ 303 ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​കും. ഈ ​ഘ​ട്ട​ത്തോ​ടെ തെ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​കും.

ഇ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ല്‍ 66 എ​ണ്ണം 2014ല്‍ ​ബി​ജെ​പി​യും സ​ഖ്യ​ക​ക്ഷി​ക​ളും വി​ജ​യി​ച്ചി​രു​ന്നു. 27 സീ​റ്റു​ക​ളി​ലാ​ണു കോ​ണ്‍​ഗ്ര​സും സ​ഖ്യ​ക​ക്ഷി​ക​ളും വി​ജ​യി​ച്ച​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *