വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍​ക്ക് വ്യാപക ത​ക​രാ​ര്‍

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍​ക്ക് വ്യാ​പ​ക ത​ക​രാ​ര്‍. മെ​ഷി​ന്‍ ത​ക​രാ​റ് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് വൈ​കി. കാ​സ​ര്‍​ഗോ​ഡ് 20 ബൂ​ത്തു​ക​ളി​ലും ഇ​ടു​ക്കി​യി​ല്‍ മൂ​ന്നി​ട​ത്തും വ​ട​ക​ര​യി​ല്‍ ര​ണ്ടി​ട​ത്തും വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ന് ത​ക​രാ​ര്‍ സം​ഭ​വി​ച്ചു.

ക​ണ്ണൂ​ര്‍ കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ലെ 149-ാം ബൂ​ത്തി​ലെ വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യി. യ​ന്ത്ര​ത്തി​ന്‍റെ ബ​ട്ട​ണ്‍ അ​മ​ര്‍​ത്താ​നാ​വു​ന്നി​ല്ല. പ​ക​രം വോ​ട്ടിം​ഗ് യ​ന്ത്രം എ​ത്തി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ക​യാ​ണ്. എ​റ​ണാ​കു​ളം എ​ള​മ​ക്ക​ര ഗ​വ ഹൈ​സ്‌​കൂ​ളി​ലേ​യും കോ​ത​മം​ഗ​ലം ദേ​വ​സ്വം ബോ​ര്‍​ഡ് ഹൈ​സ്‌​കൂ​ളി​ലേ​യും പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ന് ത​ക​രാ​ര്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട ആ​ന​പ്പാ​റ എ​ല്‍​പി സ്‌​കൂ​ളി​ലേ​യും കൊ​ല്ലം പ​ര​വൂ​രി​ലെ 81-ാം ബൂ​ത്തി​ലെ​യും വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ ത​ക​രാ​റി​ലാ​ണ്. കൊ​ല്ലം കു​ണ്ട​റ​യി​ലെ 86-ാം ബൂ​ത്തി​ലും തൃ​ശൂ​ര്‍ അ​രി​മ്ബൂ​രി​ലും ത​ക​രാ​ര്‍ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് തി​രു​ത്തി​യാ​ട് 152-ാം ന​മ്ബ​റി​ലെ വി​വി​പാ​റ്റ് മെ​ഷീ​ന് ത​ക​രാ​ര്‍ സം​ഭ​വി​ച്ചു ഇ​തു​മൂ​ലം ഇ​വി​ടെ മോ​ക് പോ​ളിം​ഗ് വൈ​കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *