പ്രതിരോധ മേഖലയിലടക്കം പ്രധാന പതിനാല് കരാറുകളില്‍ ഇന്ത്യയും യുഎഇയും ഒപ്പു വച്ചു. ഇന്ത്യയെ തന്ത്രപ്രധാന പങ്കാളിയായി യുഎഇ കാണുന്നുവെന്ന്മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നെഹ്യാന് അറിയിച്ചു.
2015 ഓഗസ്റ്റില്‍ നരേന്ദ്രമോദി യുഎഇ സന്ദര്‍ശനത്തിനിടെ നടത്തിയ ചര്‍ച്ചയുടെയും കഴിഞ്ഞ വര്‍ഷം യുഎഇ സംഘം ഇന്ത്യ സന്ദര്‍ശിച്ചവേളയില്‍ നടത്തിയ ചര്‍ച്ചകളുടെയും ഭാഗമായിട്ടാണ് പതിമൂന്ന് കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കുക, കടല്‍ വഴിയുള്ള വ്യാപാരം വര്‍ധിപ്പിക്കുക, ഷിപ്പിംഗ് സര്ട്ടിഫിക്കേഷന്, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയാണ് പ്രധാന കരാറുകള്‍.

മനുഷ്യക്കടത്ത് തടയുക, ഇരു രാജ്യങ്ങളുമായുള്ള വ്യാപാരം വര്‍ധിപ്പിക്കുന്നതിന് ചെറുകിട വ്യാപാരം പ്രോത്സാഹിക്കുക എന്നീ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്. പ്രസാര്ഭരതിയും യുഎഇയുടെ ദേശീയ ന്യൂസ് ഏജന്‍സിയായ വാമുമായി ചേര്‍ന്ന് പരിപാടികള്‍ പങ്കിടാന്‍ ധാരണയായതായും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി അറിയിച്ചു. കൂടാതെ അബുദാബി നാഷണല്‍ ഓയില്‍ കമ്ബനി(അഡ്നോക്ക്) മായി എണ്ണ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ടും കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.













