ഗ്ലാമര്‍ പ്രദര്‍ശനം പോര; അനുപമ പരമേശ്വരന്‍ രാംചരണ്‍ ചിത്രത്തില്‍നിന്നു പുറത്ത്


പ്രേമത്തിലൂടെ തുടക്കം കുറിച്ച് തെലുങ്കില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന അനുപമ പരമേശ്വരനെ രാംചരണ്‍ നായകനാകുന്ന ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ട്. അനുപമയെ നായികയാക്കി ചിത്രീകരണത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കവെയാണ് അവരെ ഒഴിവാക്കിയത്. ചിത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട കാര്യം അനുപമ സ്ഥിരീകരിച്ചു.
താനിപ്പോള്‍ രാംചരണ്‍ ചിത്രത്തിന്റെ ഭാഗമല്ലെന്ന് അനുപമ പറഞ്ഞു.
പ്രോജക്ടിന്റെ ഫോര്‍മാലിറ്റികളെല്ലാം കഴിഞ്ഞ ശേഷമാണ് ചിത്രത്തിന്റെ കരാറില്‍ ഒപ്പുവച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. എന്നാല്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതായി അറിയിച്ചു കൊണ്ട് കഴിഞ്ഞ ദിവസം കോള്‍ ലഭിച്ചതായി അനുപമ വ്യക്തമാക്കി. ഒഴിവാക്കിയതിന്റെ കാരണം ചിത്രത്തിന്റെ അണിയറക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്നും അനുപമ പറഞ്ഞു.
എന്നാല്‍ കൂടുതല്‍ ഗ്ലാമറസായ നായികയ്ക്ക് വേണ്ടിയാണ് അനുപമയെ ഒഴിവാക്കിയതെന്ന് സിനിമയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.




Sharing is Caring