
ന്യൂഡല്‍ഹി: 108 ആംബുലന്‍സ് അഴിമതിക്കേസില്‍ പ്രമുഖര്‍ പ്രതിപ്പട്ടികയില്‍. വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണ, പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം, രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, മുഖ്യമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍, മുന്‍ കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റ് തുടങ്ങിയവര്‍ കേസില്‍ പ്രതികളാണ്.
രാജസ്ഥാനില്‍ 108 ആംബുലന്‍സ് നടത്തിപ്പില്‍ 2.56 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് കേസ്. രാജസ്ഥാന്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജയ്പൂര്‍ മുന്‍മേയര്‍ പങ്കജ് ജോഷിയുടെ പരാതിയുടെ അടിസ്ഥാനത്തിന്‍മേലാണ് പോലീസ് കേസെടുത്തത്.
