52,000 രൂപയുടെ പഴയ നോട്ടുകള്‍ മാലിന്യ കൂമ്ബാരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി


500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ പുണെയില്‍ 52,000 രൂപയുടെ പഴയ നോട്ടുകള്‍ മാലിന്യ കൂമ്ബാരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചപ്പുചവറുകള്‍ നീക്കാനെത്തിയ സ്ത്രീകളാണ് നോട്ടുകള്‍ ആദ്യം കണ്ടത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ആയിരുന്നു നോട്ടുകള്‍.
സ്ത്രീകള്‍ അവ പോലീസിന് കൈമാറിയി500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കുന്ന വിവരം പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച രാത്രിയോടെയാണ് പ്രഖ്യാപിച്ചത്. കള്ളപ്പണത്തിന് എതിരായ നീക്കത്തിന്റെ ഭാഗമായിരുന്നു നടപടി. ഇതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ചാക്ക് കണക്കിന് നോട്ടുകള്‍ കഴിഞ്ഞ ദിവസം കത്തിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.ട്ടുണ്ട്. സംഭവത്തെക്കുറിച്ച്‌ അന്വേഷണം തുടങ്ങിയെന്നും യഥാര്‍ഥ നോട്ടുകള്‍ തന്നെയാണോ ഇവയെന്ന് പരിശോധിച്ച്‌ വരികയാണെന്നും പോലീസ് പറഞ്ഞു.




Sharing is Caring