1000ത്തിന്‍റെയും 500റിന്‍റെയും നോട്ടുകള്‍ കത്തിച്ച നിലയില്‍


ഉത്തര്‍പ്രദേശിലെ ബറേയ്ലിയില്‍ നോട്ടുകള്‍ കത്തിച്ച ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. 500, 1,000 ത്തിന്‍റെ നോട്ടുകള്‍ അസാധുവാക്കിയതിന് തൊട്ടുപുറകെയാണ് കത്തിച്ച നിലയില്‍ കണ്ടെത്തിയത്.
സ്വകാര്യ കന്പനിയിലെ ജീവനക്കാരാണ് 500ന്‍റെയും 1000ത്തിന്‍റെയും നോട്ടുകെട്ടുകള്‍ ചാക്കില്‍ കെട്ടി കത്തിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡിരികിലാണ് കത്തിച്ച നിലയിലുള്ള നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. കേടുവരുത്തിയ ശേഷമാണ് നോട്ട് കെട്ടുകള്‍ വഴിയരികില്‍ ഉപേക്ഷിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. കത്താത്ത നോട്ടുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച്‌ ആര്‍ബിഐ പോലീസില്‍ അറിയിച്ചു. അന്വേഷിച്ചു വരികയാണെന്ന് ബറേയ്ലി എസ്പി അറിയിച്ചു.




Sharing is Caring