അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് പ്രവിശ്യയിൽ 5.9 തീവ്രതയിൽ ഭൂകമ്പം


അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് പ്രവിശ്യയിൽ 5.9 തീവ്രതയിൽ ഭൂകമ്പം ഉണ്ടായി.ഇന്ന് പുലർച്ചെ 4.30നാണ് ഭൂകമ്പം ഉണ്ടായത്.


രാജ്യത്തെ ഹിന്ദുക്കുഷ് പ്രവിശ്യയിലെ പഹ്‌ലാൻ നഗരത്തില്‍ നിന്ന് 164 കിലോമീറ്റർ അകലെ 75 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്ബത്തിന്റെ പ്രഭവ കേന്ദ്രം. ഭൂകമ്ബത്തില്‍ നിരവധി കെട്ടിടങ്ങള്‍ കുലുങ്ങി.


അഫ്ഗാനിസ്ഥാനിലെ ഭൂകമ്ബത്തിന്റെ അനുരണനങ്ങള്‍ ഇന്ത്യയിലും അനുഭവപ്പെട്ടു. തലസ്ഥാനമായ ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്ബത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.

ദക്ഷിണേഷ്യയിലെ ഏറ്റവും കൂടുതല്‍ ഭൂകമ്ബദുരന്ത സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാൻ.



Sharing is Caring