നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനു ശേഷം പത്തുലക്ഷമോ അതില്‍ അധികമോ നിക്ഷേപിച്ചവര്‍ 15 ദിവസത്തിനുള്ളില്‍ സ്രോതസ് വെളിപ്പെടുത്തണമെന്ന് ആദായനികുതി വകുപ്പ്. സ്രോതസ് വെളിപ്പെടുത്തുന്നതിനും പ്രതികരണം അറിയിക്കുന്നതിനുമായി സെന്‍ഡ്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് പുതിയ ഇലക്ട്രോണിക് പ്ലാറ്റ് ഫോം ആരംഭിക്കും.
രാജ്യത്ത് 1.5 ലക്ഷം ബാങ്ക് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ ആദായനികുതി വകുപ്പ് കണ്ടെത്തിരിക്കുന്നത്. ഇതില്‍ 75 പേര് ഒരു കോടിയോളം രൂപയാണു നിക്ഷേപിച്ചിട്ടുള്ളത്. നോട്ട് നിരോധനത്തിനു ശേഷം രാജ്യത്തെ ജനങ്ങള്‍ നടത്തിയ പത്തുലക്ഷത്തിനു മുകളിലുള്ള നിക്ഷപങ്ങള് ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍ വന്നതിനു പിന്നാലെയാണ് ഈ നീക്കം.

അതികവിവരങ്ങള് ആവശ്യമെങ്കില്‍ അക്കൗണ്ട് ഉടമകളോടു നേരിട്ടു സമര്‍പ്പിക്കാന്‍ ആവശ്യപ്പെടും. ഈ വിവരങ്ങള്‍ ഓണ്‍ലൈനായും സമര്‍പ്പിക്കാം. നടപടിക്രമങ്ങള്‍ സുതാര്യമാക്കുന്നതിനു വേണ്ടിയാണ് വിവരങ്ങള്‍ നേരിട്ട് ഹാജരാക്കാന്‍ ആവശ്യപ്പെടുന്നത്.













