അധിക്ഷേപിക്കുന്നുവെന്ന് കാവ്യാ മാധവന്റെ പരാതി

സമൂ‍ഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതിനെതിരെ നടി കാവ്യാമാധവന്‍ പോലീസില്‍ പരാതി നല്‍കി. നടന്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ പ്രചരിക്കുന്നതിനെതിരെയാണ് പരാതി.

എറണാകുളം റേഞ്ച് ഐജിയുടെ ഓഫീസില്‍ എത്തിയാണ് കാവ്യ പരാതി നല്‍കിയത്. ലക്ഷ്യ എന്ന പേരില്‍ തുടങ്ങിയ ഓണ്‍‌ലൈന്‍ ബിസിനസ് സംരഭത്തിന്റെ പേജുകളിലും അവഹേളിക്കുന്ന കമന്റുകള്‍ ഇടുന്നുണ്ടെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നുമാണ് കാവ്യ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *