കണ്ണൂരില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ആവശ്യപ്പെടും : കുമ്മനം

കണ്ണൂരില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു‍. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒരു പ്രകോപനവും ഇല്ലാതെ നിരപരാധികളായ ആളുകള്‍ക്ക് നേരെയാണ് സിപി‌എം അക്രമം അഴിച്ചുവിടുന്നത്. പോലീസിനെ തങ്ങളുടെ വരുതിയിലാക്കി കേരളത്തില്‍ തേര്‍‌വാഴ്ച നടത്താനുള്ള സിപി‌എമ്മിന്റെ വ്യാമോഹം നടക്കില്ല. കേരളത്തെ ചോരക്കളമാക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ അനുവദിക്കില്ല.

സിപി‌എം അക്രമങ്ങള്‍ക്കെതിരെ സാംസ്കാരിക നായകന്മാര്‍ പുലര്‍ത്തുന്ന മൌനം ദുരൂഹമാണെന്നും കുമ്മനം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *