​െക.എസ്​.ആര്‍.ടി.സി അന്തര്‍സംസ്ഥാന സര്‍വിസുകള്‍ വെട്ടിക്കുറച്ചു

ഒാ​ണ​ത്തി​ന്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി സ​ര്‍​വി​സു​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ മ​ല​യാ​ളി​ക​ളു​ടെ അ​ന്ത​ര്‍​സം​സ്ഥാ​ന യാ​ത്ര ദു​ഷ്​​ക​ര​മാ​യി. ബം​ഗ​ളൂ​ര​ു, ചെ​ന്നൈ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്ന്​ ഒാ​ണം ആ​ഘോ​ഷി​ക്കാ​ന്‍ എ​ത്തു​ന്ന മ​ല​യാ​ളി​ക​ളാ​ണ്​ വ​ല​യു​ന്ന​ത്. സീ​സ​ണ്‍ മു​ത​ലെ​ടു​ത്ത്​ അ​മി​ത​ചാ​ര്‍​ജ്​ ഇൗ​ടാ​ക്കു​ന്ന സ്വ​കാ​ര്യ ല​ക്​​ഷ്വ​റി ബ​സു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണി​വ​ര്‍. മു​ന്‍​വ​ര്‍​ഷ​ത്തേ​തി​ല്‍​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി ആ​വ​ശ്യ​ത്തി​ന്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി സ​ര്‍​വി​സ്​ ന​ട​ത്താ​ത്ത​താ​ണ്​ പ്ര​ശ്​​നം.
ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന്​ ഒാ​ണ​ക്കാ​ല​ത്ത്​ പ്ര​ഖ്യാ​പി​ച്ച കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ 18 അ​ധി​ക സ​ര്‍​വി​സു​ക​ളി​ല്‍ അ​ഞ്ചെ​ണ്ണം ഒ​ഴി​കെ മു​ഴു​വ​ന്‍ മ​ല​ബാ​ര്‍ മേ​ഖ​ല​യി​ലേ​ക്കാ​ണ്​ ഒാ​ടു​ന്ന​ത്. ആ​ഗ​സ്​​റ്റ്​ 30 മു​ത​ല്‍ സെ​പ്​​റ്റം​ബ​ര്‍ 12വ​രെ​യാ​ണ്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി അ​ധി​ക സ​ര്‍​വി​സു​ക​ള്‍ ന​ട​ത്തു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ യാ​ത്ര​ക്കാ​രു​ള്ള കോ​ട്ട​യ​ത്തേ​ക്ക്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി അ​ധി​കം അ​നു​വ​ദി​ച്ച​ ഒ​രു സ​ര്‍​വി​സ്​ മാ​ത്ര​മാ​ണ്. അ​താ​വ​െ​ട്ട ദൂ​രം കൂ​ടു​ത​ലു​ള്ള മാ​ന​ന്ത​വാ​ടി വ​ഴി​യാ​ണ്. കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ഉ​ള്‍​െ​പ്പ​ടെ ജി​ല്ല​ക​ളി​ലേ​ക്ക്​ ഒ​റ്റ സ്​​പെ​ഷ​ല്‍ സ​ര്‍​വി​സു​മി​ല്ല. ബം​ഗ​ളൂ​രു​വി​ലെ​യും ​െച​െ​ന്നെ​യി​ലെ​യും യാ​ത്ര​ക്കാ​ര്‍ ഏ​റെ​യും മ​ധ്യ​കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള​വ​രാ​ണ്. ഇ​ത്​ ക​ണ​​ക്കി​ലെ​ടു​ത്ത്​ മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഒാ​ണ​ക്കാ​ല​ത്ത്​ കോ​ട്ട​യം വ​ഴി അ​ധി​ക സ​ര്‍​വി​സു​ക​ള്‍ അ​നു​വ​ദി​ക്കാ​റു​ണ്ട്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ര​ണ്ട്​ സ​ര്‍​വി​സ്​ ഉ​ണ്ടാ​യി​രു​ന്നു. കോ​ട്ട​യ​ത്തു​നി​ന്ന് നി​ല​വി​ല്‍​ മൂ​ന്ന്​ സ​ര്‍​വി​സാ​ണ്​ ബം​ഗ​ളൂ​രു​വി​ലേ​ക്ക്​ ന​ട​ത്തു​ന്ന​ത്. സേ​ലം വ​ഴി വോ​ള്‍​വോ​യും മൈ​സൂ​ര്‍ വ​ഴി സൂ​പ്പ​ര്‍ ഡീ​ല​ക്സും കോ​ട്ട​യം ഡി​പ്പോ​യി​ല്‍​നി​ന്നും കൊ​ട്ടാ​ര​ക്ക​ര​യി​ല്‍​നി​ന്നും വ​രു​ന്ന സൂ​പ്പ​ര്‍ ഡീ​ല​ക്സു​മാ​ണ് സ​ര്‍​വി​സു​ക​ള്‍.
മൂ​ന്നു സ​ര്‍​വി​സി​​െന്‍റ​യും ആ​ഗ​സ്​​റ്റ്​ 31, സെ​പ്​​റ്റം​ബ​ര്‍ ഒ​ന്ന്, ര​ണ്ട്​ തീ​യ​തി​ക​ളി​ലെ ടി​ക്ക​റ്റു​ക​ള്‍ പൂ​ര്‍​ണ​മാ​യും ബു​ക്ക്​ ചെ​യ്​​തു. മ​റു​നാ​ട​ന്‍ മ​ല​യാ​ളി​ക​ള്‍​ക്ക്​ ഒാ​ണ്‍​ലൈ​നി​ല്‍ ക​യ​റി​പ്പ​റ്റാ​ന്‍ ക​ഴി​യാ​ത്ത​തും തി​രി​ച്ച​ടി​യാ​യി. കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്ക്​ 1000 രൂ​പ​യാ​ണ്​ നി​ര​ക്ക്. ഒാ​ണ​ത്തി​ര​ക്ക്​ ക​ണ​ക്കി​ലെ​ടു​ത്ത്​ സ്വ​കാ​ര്യ ബ​സു​ക​ള്‍ 2000 മു​ത​ല്‍ 2500 രൂ​പ​വ​രെ​യാ​ണ്​ ഇൗ​ടാ​ക്കു​ന്ന​ത്. ഒാ​ണ​ത്തി​ന്​ 10 ദി​വ​സ​ങ്ങ​ള്‍ മാ​ത്രം അ​വ​ശേ​ഷി​ക്കെ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ നി​ര​ക്ക്​ 3000വ​രെ എ​ത്തു​മെ​ന്ന്​ ആ​ശ​ങ്ക​യു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *