​പീഡനം: െഎ.ജി​ കാതോലിക്ക ബാവയെ കണ്ടു, വൈദികരുടെ അറസ്​റ്റ്​ ഉടന്‍

കുമ്ബസാര രഹസ്യം ചൂഷണം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വൈദികര്‍ക്കെതിരെ കൃത്യമായ നിയമനടപടികളുമായി മുന്നോട്ടുപോകണമെന്നും അ​േന്വഷണത്തി​ല്‍ സഭ ഇടപെടില്ലെന്നും ഒാര്‍ത്തഡോക്​സ്​ സഭാധ്യക്ഷന്‍ ബസേലിയസ്​ പൗലോസ്​ ദ്വിദീയന്‍ കാതോലിക്ക ബാവ. യുവതിയെ പീഡിപ്പിച്ച വൈദികരെ അറസ്​റ്റ്​ചെയ്യുന്നതടക്കം കടുത്ത നടപടികളുമായി മുന്നോട്ട്​ പോകുമെന്നും ഇതിന്​ സഭയുടെ പിന്തുണ വേണമെന്നും അഭ്യര്‍ഥിച്ച്‌​ ദേവലോകം അരമനയില്‍ എത്തിയ ക്രൈംബ്രാഞ്ച്​ ​െഎ.ജി എസ്​.ശ്രീജിത്തിനോടാണ്​ കാതോലിക്ക ബാവ ഇക്കാര്യം വ്യക്​തമാക്കിയത്​.

വൈദികര്‍ക്കെതിരായ അന്വേഷണം അന്തിമഘട്ടത്തിലെത്തിയതോടെയാണ്​ ​ ഐ.ജി ബാവയെ കണ്ടതെന്നാണ്​ വിവരം. കേസി​​​​െന്‍റ അ​േന്വഷണ പുരോഗതിയും പീഡനക്കേസില്‍ വൈദികരു​െട പങ്കും അദ്ദേഹം ബാവയെ ധരിപ്പിച്ചു. കടുത്ത നടപടികള്‍ വേണ്ടിവരുമെന്നും അറിയിച്ചു. സഭ ആസ്ഥാനമായ ദേവലോകത്ത്​ നടന്ന കൂടിക്കാഴ്​ച ഒരുമണിക്കൂറോളം നീണ്ടു.

നിയമനടപടികളുമായി മുന്നോട്ട്​ പോകണമെന്നും അതിന്​ സഭയുടെ പിന്തുണ ഉണ്ടാകുമെന്നും അറിയിച്ച ബാവ, എന്നാല്‍, നിരപരാധികള്‍ ​ക്രൂശിക്ക​െപ്പടരുതെന്നും പറഞ്ഞതായി ഐ.ജി എസ്. ശ്രീജിത്ത്​ ‘മാധ്യമ’ത്തോട്​ പറഞ്ഞു. സഭക്ക്​ ഇക്കാര്യത്തില്‍ ഒന്നും ഒളിക്കാനിലെന്നും ബാവ പറഞ്ഞതായി അദ്ദേഹം ​പറഞ്ഞു. അ​േന്വഷണ വിഷയത്തില്‍ സഭയെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യതകളും ​െഎ.ജി ചൂണ്ടിക്കാട്ടി.

സര്‍ക്കാറി​​​​െന്‍റയും സംസ്​ഥാന പൊലീസ്​ ചീഫി​​​​െന്‍റയും നിര്‍ദേശപ്രകാരമായിരുന്നു ​െഎ.ജിയുടെ സന്ദര്‍ശനം. ഒാര്‍ത്തഡോക്​സ്​-യാക്കോബായ ഭിന്നത ശക്​തമായ സാഹചര്യത്തില്‍ കാര്യങ്ങള്‍ മറ്റൊരുതലത്തിലേക്ക്​ നീങ്ങാതിരിക്കാനും സന്ദര്‍ശനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. വീട്ടമ്മയുടെ പരാതിയില്‍ നാല് വൈദികര്‍ക്കെതിരായാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്​. കുമ്ബസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നും തിരുവല്ല മജിസ്ട്രേറ്റ്​ കോടതിയില്‍ സമര്‍പ്പിച്ച ​പ്രഥമ വിവര റിപ്പോര്‍ട്ടിലുണ്ട്​. അതിനിടെ ഒരുവൈദികന്‍ കൂടി കേസില്‍ ഉള്‍പ്പെടുമെന്നാണ്​ വിവരം.

അഞ്ച് വൈദികര്‍ക്കെതിരെ ശക്​തമായ തെളിവുകളുണ്ട്​. ഫാ.ജെയ്‌സ് കെ.ജോര്‍ജ്, ഫാ. എബ്രാഹം വര്‍ഗീസ്, ഫാ.ജോണ്‍സണ്‍ വി. മാത്യു, ഫാ.ജോബ് മാത്യു എന്നിവര്‍ക്കെതിരെ മാത്രമായിരുന്നു ആദ്യം കേസ്​. പ്രായപൂര്‍ത്തിയാകും മുമ്ബും ഒരു വൈദികന്‍ പീഡിപ്പിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം വീട്ടമ്മ മൊഴി നല്‍കിയതോടെയാണ്​ കേസില്‍ അഞ്ചുപേര്‍ ഉള്‍പ്പെടുക. ഫാ.ജോബ്​ മാത്യുവാണ്​ ഒന്നാംപ്രതി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *